Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ്; മൊബൈല്‍ ആപ്പുകള്‍’ വഴി 150 കോടി തട്ടിയെടുത്ത് ചൈനീസ് കമ്പനി; തട്ടിപ്പുകാരുടെ വലയില്‍ വീണത് 5 ലക്ഷം ഇന്ത്യാക്കാര്‍

by Brave India Desk
Jun 10, 2021, 03:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച്‌ പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് കണ്ടെത്തി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോലിക്കാരിയായ ഒരു ടിബറ്റുകാരിയെയും മറ്റ് എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന ഇവരുടെ ആപ്പ് വഴി ഏകദേശം അഞ്ചു ലക്ഷത്തോളം ഇന്ത്യാക്കാര്‍ വഞ്ചിതരായതായിട്ടാണ് വിവരം.

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വഴി പ്രത്യേക ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള വാഗ്ദാനം നല്‍കുന്ന പണം ഇരട്ടിപ്പ് കമ്പനി വ്യാജ ആപ്പ് വഴി ഇന്ത്യാക്കാരായ നിക്ഷേപകരുടെ പണവും വിവരങ്ങളും മോഷ്ടിക്കുകയായിരുന്നു. 150 കോടിയോളം രൂപയാണ് വെറും രണ്ടുമാസം കൊണ്ട് തട്ടിപ്പുകാരുടെ കയ്യിലെത്തിയതെന്ന് പോലീസ് പറയുന്നു. 11 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളും പേമെന്റ് ഗേറ്റ്‌വേകള്‍ വഴിയും ഇവര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ഇല്ലാത്ത 110 ചൈനീസ് കമ്പനികളുടെ പേരില്‍ 97 ലക്ഷവും തട്ടി.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

24 – 35 ദിവസത്തിനുള്ളില്‍ പണം ഇരട്ടിയാകുമെന്ന വാഗ്ദാനം നല്‍കുന്ന ആപ്പിലാണ് ആള്‍ക്കാര്‍ വീണത്. മണിക്കൂറുകള്‍ക്കകവും ദിനംപ്രതി എന്ന കണക്കിലും ഇവര്‍ നിക്ഷേപകരില്‍ നിന്നും പണം സമ്പാദിച്ചു. 300 മുതല്‍ ലക്ഷങ്ങള്‍ വരെയാണ് ഇവര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ വെച്ച തുക. അടുത്തിടെ ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നാലാമത് വരെ എത്തിയ പവര്‍ബാങ്ക് ഇതില്‍ ഒരു ആപ്പായിരുന്നെന്ന് പോലീസ് പറയുന്നു. ഇതോടെ പവര്‍ബാങ്കിനും ഇഇസഡ്പളാനും എതിരേ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ക്രൈം സെല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പ് കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന ധാരണയിലാണ് ആള്‍ക്കാര്‍ പണം നിക്ഷേപിച്ചത്. നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍കമ്പനി മൊത്തം തട്ടിയെടുത്തതിന്റെ 5 – 10 ശതമാനം വരെ തുക തിരിച്ചു നല്‍കുകയും ചെയ്തു. ഇതോടെ വാട്സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിക്ഷേപകര്‍ ബന്ധുക്കളിലേക്കും സുഹൃത്തൃക്കളിലേക്കും ആപ്പ് പ്രചരിപ്പിക്കുകയും ചെയ്തു. നേരിട്ട് ആള്‍ക്കാരിലേക്ക് എത്താതെ സാമൂഹ്യ മാധ്യമങ്ങൾ വഴിയായിരുന്നു ലിങ്ക് പ്രചരിപ്പിച്ചത്. ഒരിക്കല്‍ വന്‍ തുക ആപ്പ് വഴി നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉടന്‍ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ട് ബ്ളോക്കാകും. നിക്ഷേപകന്റെ പണം നഷ്ടമാകുകയും ചെയ്യും.

ഈ ആപ്പുകളെക്കുറിച്ച്‌ ആള്‍ക്കാര്‍ അറിഞ്ഞിരുന്നതും വാട്സ് ആപ്പ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു. ഇതിന് പുറമേ വ്യാജബാങ്ക് അക്കൗണ്ടുകളിലും ഇല്ലാത്ത കമ്പനികളിലും പാര്‍ട്ണറാകാന്‍ താല്‍പ്പര്യം കാട്ടിയിരുന്നവര്‍, പണത്തട്ടിപ്പില്‍ താല്‍പ്പര്യമുള്ളവര്‍ എന്നിവരെല്ലാം ലിങ്കില്‍ കയറി തട്ടിപ്പിനിരിയായി. തട്ടിപ്പ് ആപ്പുകള്‍ യൂ ട്യുബ് ചാനല്‍, ടെലിഗ്രാം ചാനല്‍, വാട്‌സാപ്പ് ചാറ്റ് എന്നിവ വഴി പ്രമോഷന്‍ പരിപാടികള്‍ വഴിയും വന്‍ തോതിലുള്ള എസ്‌എംഎസ് വഴിയും ലിങ്കുകള്‍ അയയ്ക്കപ്പെട്ടതായി പോലീസ് പറയുന്നു.

ഒരിക്കല്‍ ഈ ആപ്പില്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ ഇരട്ടി കിട്ടാനായി വീണ്ടും വീണ്ടും നിക്ഷേപിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നതാണ് ആപ്പിന്റെ രീതി. ചില തട്ടിപ്പ് ആപ്പുകള്‍ ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ വരെ എത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Tags: chinees appOnline Fraudonline multilevel marketing fraud
Share28
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies