ഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും നേരില്‍ കാണും.
മൂവരും തമ്മില്‍ വെള്ളിയാഴ്ച നടന്ന കൂടികാഴ്ചയില്‍ മന്ത്രിസഭാ വികസിപ്പിക്കാന്‍ തീരുമാനിച്ചതായാണ് അറിവ്. നിലവിലെ മന്ത്രിസഭയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയും കാണുന്നുണ്ട്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതായും ഉണ്ട്.
ഏഴു കേന്ദ്ര മന്ത്രിമാരുമായി സമാന രീതിയിലുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി ഡല്‍ഹിയിലെ തന്റെ വസതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്, പ്രകാശ് ജാവദേക്കര്‍, ഹര്‍ദീപ് പുരി എന്നിവര്‍ പങ്കെടുത്ത ആ മീറ്റിംഗില്‍ അതാത് വകുപ്പുകളുടെ കൊവിഡ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയതായി അറിയുന്നു.
Discussion about this post