Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചികളിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; വ്യാജമായി നിർമിച്ച് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്തിയത് ഒന്നര ലക്ഷത്തിലേറെ സഞ്ചികൾ

by Brave India Desk
Jun 13, 2021, 09:15 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചികൾ വിതരണത്തിനായി ഓർഡർ ലഭിച്ചിരിക്കുന്നത് ഖാദി സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിന്റെ രേഖകൾ വ്യാജമായി നിർമിച്ച് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് ഒന്നര ലക്ഷത്തിലേറെ സഞ്ചികളാണ് കഴിഞ്ഞ 2 മാസങ്ങളിലായി കടത്തിയത്. തുണി സഞ്ചിക്കായി സിവിൽ സപ്ലൈസ് കോർപറേഷന്റെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കൊല്ലത്തെ കരുനാഗപ്പള്ളി ഡിപ്പോകളിൽ എത്തിയ സഞ്ചികളുടെ ലോഡ് സംബന്ധിച്ച് ഇനിയും സപ്ലൈകോയോ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പോ അന്വേഷിച്ചിട്ടില്ല.

ഖാദി ഗ്രാമവ്യവസായം എന്ന് അംഗീകാരമുള്ള തൈക്കാട് ആസ്ഥാനമായ കേരള എജ്യൂക്കേഷനൽ ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് സൊസൈറ്റിയുടെ (കേഡസ്) പേരിലാണു സഞ്ചികൾ കടത്തിയത്. സ്ഥാപനത്തിന്റെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് വ്യാജ ഇ വെ ബിൽ നിർമിച്ചാണു സഞ്ചികൾ കടത്തിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കേഡസ് ഡയറക്ടർ എൻ.ബാലഗോപാൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും സപ്ലൈകോ ഹെഡ് ഓഫിസിനും ഒരാഴ്ച മുൻപു പരാതി നൽകി. തങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമാണു പരാതിയിലെ ആവശ്യം.

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

കന്യാകുമാരിയിലെ പോയൻകുഴി മൊട്ടവിളൈയിലുള്ള സ്ഥാപനത്തിൽ നിന്നു സംസ്ഥാന ഖാദി ബോർഡിന്റെ ഓർഡർ അനുസരിച്ചാണ് ലോഡ് എത്തിച്ചതെന്നു വിവരം ലഭിച്ചതായി പരാതിയിലുണ്ട്. അമരവിള ചെക്പോസ്റ്റ് വഴിയാണു ലോഡുകൾ എത്തിയതെന്നാണു നിഗമനം. ഡിജിപി പരാതി കന്റോൺമെന്റ് പൊലീസിനു കൈമാറി. തുടർന്നു കേഡസ് ഡയറക്ടറിൽ നിന്നു മൊഴിയെടുത്തു. സ്റ്റേഷന്റെ പരിധിയിൽ വരാത്ത സ്ഥലങ്ങളിലാണു ലോഡ് എത്തിയിട്ടുള്ളതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല.

ലോഡ് എത്തിയ കാര്യവും കേഡസ് ഡയറക്ടറിൽ നിന്നു പരാതി ലഭിച്ച കാര്യവും സപ്ലൈകോ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ നിലപാട്.

നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കരുനാഗപ്പള്ളി എന്നീ ഡിപ്പോകളിലേക്ക് 50,000 വീതം സഞ്ചികളുടെ ഓരോ ലോഡ് മേയിലാണ് എത്തിയിരിക്കുന്നത്. നെയ്യാറ്റിൻകരയിലേക്കു തന്നെ 1850 സഞ്ചികളുടെ മറ്റൊരു ലോഡ് ഏപ്രിലിലും എത്തി. ഇതിൽ കരുനാഗപ്പള്ളിയിൽ എത്തിയ ലോഡ് തിരിച്ചയച്ചു. സപ്ലൈകോ അധികൃതർക്കു സംശയം തോന്നിയതിനെ തുടർന്നു കേഡസ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അവരുടേത് അല്ല ലോഡ് എന്ന മറുപടി ലഭിച്ചതിനെ തുടർന്നാണു തിരിച്ചയച്ചത്.

ഭക്ഷ്യക്കിറ്റിനായി 10 ലക്ഷം സഞ്ചികൾ നിർമിക്കാൻ കേഡസിന് സപ്ലൈകോയിൽ നിന്ന് ഓർഡർ ലഭിച്ചിരുന്നു. കേഡസിനു കീഴിൽ സ്ത്രീകൾ തൊഴിലാളികളായ ചാത്തന്നൂരിലെയും മറ്റും തയ്യൽ അധിഷ്ഠിത വ്യവസായ യൂണിറ്റുകളുടെ സഹായത്തോടെയാണു സഞ്ചികൾ നിർമിച്ചു നൽകിയത്. സഞ്ചി ഒരെണ്ണം 11 രൂപ വിലയ്ക്കാണു സപ്ലൈകോ വാങ്ങുന്നത്.

ഇതേക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സഞ്ചി കടത്തിനു പിന്നിലെന്നാണു സംശയം. നേരത്തേ, കുടുംബശ്രീക്കു ലഭിച്ച സഞ്ചി നിർമാണത്തിന്റെ ഓർഡറിന്റെ മറവിൽ ക്രമക്കേട് നടന്നതു പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു സഞ്ചി വാങ്ങി കുടുംബ്രശീ യൂണിറ്റ് കൂടിയ വിലയ്ക്കു സപ്ലൈകോയ്ക്കു നൽകിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി. യൂണിറ്റിന് എതിരെ നടപടിയെടുക്കാൻ നിർദേശിച്ചതായാണു ഭക്ഷ്യമന്ത്രി അറിയിച്ചത്.

Tags: supplycoFree Kit
Share1
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies