കണ്ണൂര്‍: ലക്ഷദ്വീപില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്കെതിരെ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.
അയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാന് മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ബിജെപി ഘടകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കഴിഞ്ഞ ദിവസമാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അദ്ധ്യക്ഷന്‍ നല്കിയ പരാതിയിലാണ് കേസ്.
Discussion about this post