Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുട്ടിൽ വനം കൊള്ള ; മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

by Brave India Desk
Jun 14, 2021, 09:20 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം – റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നുവെങ്കിലും വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്.

റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും ഉറപ്പായി.

Stories you may like

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പിന്നീട്, 2019 നവംബറിൽ വിടി ബൽറാം എംഎൽഎ, ഇതിന്‍റെ മറവിൽ അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലോ എന്ന ആശങ്ക നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇങ്ങനെ മരം മുറിക്കാൻ കേരള മരംസംരക്ഷണനിയമത്തിൽ ചട്ടങ്ങളുണ്ടെന്നും, അതനുസരിച്ച് തടയുമെന്നുമുള്ള വിചിത്രമായ മറുപടിയാണ് വനം, റവന്യൂ മന്ത്രിമാർ ഈ ചോദ്യത്തിന് നൽകിയത്.

പിന്നീട് കെഎൻഎ ഖാദർ, ആബിദ് ഹുസൈൻ തങ്ങൾ അടക്കമുള്ള നാല് ലീഗ് എംഎൽഎമാർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മറുപടി ലഭിച്ചത് ഇബണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ച് നീക്കാൻ തടസ്സമുണ്ടെന്നും, ആ തടസ്സം നീക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നുമാണ്. തീർത്തും വിചിത്രമായ, പരസ്പരവിരുദ്ധമായ മറുപടികളാണ് രണ്ട് ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നിയമസഭയിലെ എംഎൽഎമാർക്ക് ലഭിച്ചതെന്ന് ചുരുക്കം.

സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റിസർവ്ഡ് ഫോറസ്റ്റുകളിൽ നിന്ന് ഉത്തരവിന്‍റെ മറപറ്റി വനംകൊള്ളക്കാർ മരംമുറിച്ച് നീക്കുമെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നിട്ടും അത് തടയാനുള്ള ചട്ടങ്ങൾ ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ല. അതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Tags: deforestationMuttil Forest Case
Share2
Tweet
Send
Share

Latest stories from this section

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

Latest News

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies