കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷനും മറ്റുമായി ബദ്ധപ്പെട്ട വിഷയങ്ങളില്‍ രണ്ടാം ഘട്ട സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി ബി.ജെ.പി. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ കഴിഞ്ഞ മാസമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.
45 വയസിന് മുകളിലുള്ള എല്ലാവരും കുത്തിവെപ്പെടുത്തുവെന്ന് ഉറപ്പ് വരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതോടൊപ്പം ഡെലിവറി ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പത്രവിതരണക്കാര്‍, മറ്റ് ജോലിക്കാര്‍ എന്നിവരെ വാക്സിനെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനായി നിര്‍ദേശം നല്കി.
Discussion about this post