Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം; മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും

by Brave India Desk
Jun 15, 2021, 10:06 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്തു തുടങ്ങും. മരണവിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ കാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ കുടുംബത്തിന് നൽകണം. ഇതോടെ, കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും. അതേസമയം, പ്രതിദിന മരണങ്ങളിൽ അഞ്ച് ശതമാനം സംസ്ഥാന തലത്തിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി പുനപരിശോധിക്കും. പുതിയ സംവിധാനം വരുന്നതിന് മുന്നോടിയായി നേരത്തെ മാറ്റിവെച്ച മരണ വിവരങ്ങളും സർക്കാർ പുറത്തുവിടാൻ തുടങ്ങി.

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനി മുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may like

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൊവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കൊവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കൊവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡീകരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

Tags: covid death kerala
Share1
Tweet
Send
Share

Latest stories from this section

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

ഇടുക്കിയിൽ എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; ലഹരിക്കടത്തിന്റെ പ്രധാനി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

Latest News

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

‘മരണത്തെ ഭയമില്ല, വിമാനം തകർക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘എം.എൽ.എയുടെ വീടിനുനേരെ ബോംബെറിഞ്ഞു, പുതിയ റിക്രൂട്ട്‌മെന്റ്’; മണിപ്പൂരിൽ വൻ ഭീകരവേട്ട, 7 പ്രേപാക് പ്രവർത്തകർ പിടിയിൽ

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘തീവ്രവാദിയുടെ മയ്യത്ത് നമസ്കാരം നടത്തി പള്ളി’; ആൻഡി ബേർൺഹാമും ലേബർ പാർട്ടിയും പങ്കെടുത്ത പള്ളിക്കെതിരെ ബ്രിട്ടനിൽ വൻ വിവാദം

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

‘ഉസാമ ബിൻ ലാദനെ വളർത്തിയത് സി.ഐ.എ പണം; പാകിസ്താൻ ഭീകരതയുടെ വിത്തുപാകിയ ചരിത്രം’: നടുക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാക് മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies