കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേന 18 തീവ്രവാദികളെ വധിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.
നെഹ്റെ സറാജ്, നാദ് അലി ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്ത ആക്രമണം നടത്തിയത്. തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത 14 കുഴിബോംബുകള്‍ സേന നിര്‍വീര്യമാക്കി.
തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് സംയുക്തസേനയുടെ ആക്രമണമെന്ന് ഹെല്‍മണ്ട് പ്രവിശ്യ പൊലീസ് അറിയിച്ചു.
Discussion about this post