റവന്യൂ പട്ടയഭൂമിയിലെ ഈട്ടി മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സി.പി.എം എം.എല്‍.എയും. മുന്‍ കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ് ഈട്ടി മരം മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
വയനാട്ടിലെ റവന്യൂ പട്ടയ ഭൂമിയിലെ ഈട്ടി മുറിക്കാന്‍ പ്രത്യേക ഉത്തരവ് ആവശ്യപ്പെട്ടാണ് ശശീന്ദ്രന്‍ കത്ത് നല്‍കിയത്. ശശീന്ദ്രന്റെ കത്ത് മുഖ്യമന്ത്രി റവന്യൂ, വനം വന്യജീവി വകുപ്പുകളുടെ സെക്രട്ടറിക്ക് കൈമാറി. അപേക്ഷ പരിശോധിക്കാനാണ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 2020 ഫെബ്രുവരി 12നാണ് ശശീന്ദ്രന്‍ കത്ത് നല്‍കിയത്.
തനിക്ക് കിട്ടിയ ഒരു നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന് സി.കെ ശശീന്ദ്രന്‍ പറഞ്ഞു. റിസര്‍വ് വനഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെടുന്ന കൂട്ടായ്മകള്‍ വയനാട്ടിലുണ്ട്. ഇതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും സി.കെ ശശീന്ദ്രന്‍ പറയുന്നു.
Discussion about this post