മുംബൈ: അനധികൃതമായി 2.7 കോടി രൂപയൂടെ തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് വില്ക്കാന് ശ്രമിച്ച 3 പേർ അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് 2.7 കോടി രൂപയൂടെ തിമിംഗല ഛര്‍ദി പിടികൂടിയത്.
സംഭവത്തില്‍ കൂടുതല്‍ പരിശോധനക്കായി ആംബര്‍ഗ്രിസ് സാമ്പിളുകള്‍ മറൈന്‍ ബയോളജിസ്റ്റിലേക്ക് അയച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് തിമിംഗല ഛര്‍ദി.
ഖരരൂപത്തില്‍ മെഴുക് പോലെയാണ് തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് കാണപ്പെടുക. സ്പേം തിമിംഗലങ്ങളുടെ വയറില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടു കൂടിയ മെഴുകു പോലുള്ള വസ്തുവാണ് ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്നത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുവെന്നതിനാലാണ് ഇത്രയും വിലക്ക് കാരണം.
Discussion about this post