ഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള നൊവാവാക്സ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും. ജൂലൈയോടെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നാലാമത്തെ വാക്സിനാണ് നൊവാവാക്സ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് 12- 18 വയസുവരെയുള്ള കുട്ടികളില്‍ ഇതിനോടകം തന്നെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
സൈകോവ്ഡി വാക്സിന് നിര്‍മാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ 12 വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post