തിരുവനന്തപുരം: എസ്.രമേശന് നായരുടെ വിയോഗം സാഹിത്യ കേരളത്തിന് തീരാനഷ്ടമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അതുല്യനായ സാഹിത്യ ആചാര്യനായിരുന്നു എസ്.രമേശന് നായര്‍. ദാര്‍ശനികതയും സൗന്ദര്യാത്മകതയും ഇഴചേര്‍ന്നു നില്ക്കുന്ന സാഹിത്യ സൃഷ്ടികളാണ് അദ്ദേഹത്തിന്റേത്.
കവിതകളോടൊപ്പം നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും കലാ ആസ്വാദകര്‍ക്ക് സമ്മാനിച്ച തൂലികയാണ് അദ്ദേഹത്തിന്റേതെന്നും അനുശോചനക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
അദേഹത്തിന്റെ ഭക്തി ഗാനങ്ങളെല്ലാം വിശ്വാസികളുടെ മനസില്‍ ഇടംപിടിച്ചു. ഭാരതീയ സാംസ്കാരിക പൈത്യകത്തെ ഉയര്‍ത്തികാണിക്കാന്‍ തന്റെ സൃഷ്ടികളെ അദ്ദേഹം ഉപയോഗിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘ഗുരു പൗര്‍ണമി ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മം വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുന്നതായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാമൃതവും വൈജ്ഞാനിക വിവര്‍ത്തന കൃതികളും അസാധാരണമായ ആത്മീയ ഔന്നിത്യം പുലര്‍ത്തുന്ന സൃഷ്ടികളാണ്. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം,
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ജന്മാഷ്ടമി പുരസ്ക്കാരം, ആശാന് പുരസ്ക്കാരം തുടങ്ങി രമേശന് നായര്‍ക്ക് ലഭിച്ച നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കുറിച്ചു.
Discussion about this post