മുഖ്യമന്ത്രി പിണറായി വിജയനും, കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനുമെതിരെ പരിഹാസവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന് ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്ക് കഴിയുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
മരം കൊള്ള മറന്ന് ഇതിനുപിന്നാലെ ഓടാമെന്നും അദ്ദേഹം പറയുന്നു. ഗോളാന്തര വാര്‍ത്തകള്‍ എന്ന സിനിമയില്‍ ശ്രീനിവാസന് അവതരിപ്പിച്ച കാരക്കൂട്ടില്‍ ദാസന്റെയും, കണ്കെട്ട് എന്ന ചിത്രത്തില്‍ മാമുക്കോയ അവതരിപ്പിച്ച കീലേരി അച്ചുവിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാലഥിതികളെവെച്ച് ചർച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം….
https://www.facebook.com/KSurendranOfficial/posts/4124719494279322
Discussion about this post