ഡൽഹി: കോവിഡ് വാക്സീനായ ZyCoV-Dയുടെ അടിയന്തിര ഉപയോഗാനുമതി തേടി ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില കേന്ദ്രസർക്കാരിനെ സമീപിക്കും. അംഗീകാരം ലഭിച്ചാല്‍ ഡിഎന്‍എ-പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യം വാക്‌സീനായും രാജ്യത്ത് ലഭ്യമായ നാലാമത്തെ വാക്സീനായും ഇതു മാറും.
മൂന്നാം ഘട്ട പരീക്ഷണഫലം തയ്യാറാണെന്നും, അടുത്താഴ്ച മുതൽ വാക്സീൻ വിപണിയിലെത്തിക്കാനും അടിയന്തിരമായി ഉപയോഗിക്കാനും സാധിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
12 മുതൽ 18 വരെ പ്രായമുള്ള കൗമാരക്കാരിലും വാക്സീൻ പരീക്ഷണം നടത്തിയിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡിലയ്ക്ക് ഉപയോഗാനുമതി നല്‍കുന്നതോടെ ഇത് കുട്ടികൾക്കും നൽകാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു മുതൽ നാലു ഡിഗ്രി സെല്‍ഷ്യസ് താപനിലയിൽ സൂക്ഷിക്കാം.
Discussion about this post