കരിപ്പൂര്‍: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. ഏകദേശം മൂന്ന് കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്മാന്, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്
പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post