കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബയോവെപ്പണ്‍ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടകം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്.
കവരത്തി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അഭിഭാഷകനൊപ്പമാണ് ആയിഷ ഹാജരായത്. ഇന്നലെയാണ് ആയിഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്.
Discussion about this post