തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കായലും കയറും, ചാമരം, പാളങ്ങൾ, ഒരു കുടക്കീഴിൽ, കാറ്റു വിതച്ചവൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. കബറടക്കം ചൊവ്വാഴ്ച കുഴിയന്‍ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Discussion about this post