തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തി. വെമ്പായത്തായിരുന്നു സംഭവം. ചീരാണിക്കര സ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബൈജു പോലീസിനോട് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.












