കണ്ണൂർ: കണ്ണൂരിൽ നിന്നും നാടൻ ബോബുകൾ കണ്ടെടുത്തു. കൊളവല്ലൂര്‍ പൊയിലൂര്‍ തട്ടില്‍ പീടികയില്‍ നിന്ന് നാല് നാടന്‍ ബോംബുകളാണ് പിടികൂടിയത്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.
ആള്‍ താമസമില്ലാത്ത വീടിന്റെ മുറ്റത്തുള്ള മതിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍ കവറില്‍ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ബോംബുകള്‍. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂര്‍ പോലീസ് അറിയിച്ചു.
പിടികൂടിയ നാല് നാടന്‍ ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Discussion about this post