ഡല്‍ഹി: കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധര്‍. ഡെല്‍റ്റ വേരിയന്‍റിന്‍റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ടയിലെ രത്നഗിരിയിലും ജല്‍ഗോണിലും കേരളത്തിന്‍റെയും മധ്യപ്രദേശിന്‍റെയും ചില ഭാഗങ്ങളിലുമാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രം ഇതേക്കുറിച്ച് ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരം വേരിയന്‍റുകല്‍ കണ്ടെത്തിയവരുടെ ട്രാവല്‍ ഹിസ്റ്ററി, വാക്സിനേഷന്‍ സ്റ്റാറ്റസ് എന്നിവയെക്കുറിച്ച് സംസ്ഥാനങ്ങള്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
Discussion about this post