അമ്മാന്‍: ; ഐസിസിനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കണമെന്ന് കൊല്ലപ്പെട്ട ജര്‍ദാനിയന്‍ പൈലറ്റിന്റെ പിതാവ്. തന്റെ മകനെ കത്തിച്ചു കൊന്ന ഐസസിനോട് പ്രതികാരം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഭീകരരെ വധിച്ചതു കൊണ്ട് പ്രതികാരം അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അല്‍ജസീറ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പൈലറ്റിന്റെ പിതാവ് സാഫി അല്‍ കസബെഹ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇക്കഴിഞ്ഞഡിസംബറില്‍ സിറിയയിലെ റാഖയില്‍ വിമാനമിറക്കിയപ്പോഴാണ് ജോര്‍ദാന്‍ പൈലറ്റ് ആല്‍കസാസ്‌ബെ ഐസിസ് ഭീകരരുടെ പിടിയിലായത്. കസാസ്‌ബെയെ ജീവനമോടെ ചുട്ടെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് ഭീകരര്‍ പുറത്തു വിട്ടിരുന്നു.തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഐ.എസ് ഭീകരര്‍ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ജോര്‍ദാന്‍ പൈലറ്റിനെ ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി ഇന്നലെ ഐസിസ് ഭീകരവനിതയടക്കം രണ്ട് പേരെ ജോര്‍ദാന്‍ തൂക്കിലേറ്റിയിരുന്നു.
Discussion about this post