കൊച്ചി: ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് കവരത്തി പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്.
ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നുള്ള രാജ്യദ്രോഹ കേസിന്റെ പേരിലാണ് ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
അതേസമയം ഹൈകോടതി ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്.
Discussion about this post