ആലപ്പുഴ: ആലപ്പുഴയിൽ നവവധു പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാലക്കര സ്വദേശിനിയായ 26കാരിയാണ് ഇന്ന് പുലര്‍ച്ചെ പുഴയില്‍ ചാടിയത്. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ഇവര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
6 മണിയോടെ ആറാട്ടുപുഴ പാലത്തില്‍ നിന്ന് യുവതി പമ്പാ നദിയിലേയ്ക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഒന്നര കിലോ മീറ്ററോളം യുവതി ഒഴുകിപ്പോയിരുന്നു. ഇതുകണ്ട് സമീപവാസികള്‍ ബഹളം വെച്ചു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഒന്നര കിലോ മീറ്ററോളം ഒഴുകിപ്പോയെങ്കിലും യുവതിയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. മൂന്ന് മാസം മുന്‍പാണ് യുവതി വിവാഹിതയായത്.
തുടർന്ന് വിശദമായി ചോദ്യം ചെയ്ത ശേഷം യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
Discussion about this post