കോഴിക്കോട്: രാമനാട്ടുകര ബൈപാസ് മേൽപാലത്തിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് പുന്നക്കപ്പടവിൽ പി.എ.ജോർജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കൽ വീട്ടിൽ ശ്യാം വി. ശശി എന്നിവരാണ് മരിച്ചത്. ഇരുവരും ജീപ്പ് യാത്രക്കാരാണ്. ഇന്നു പുലർച്ചെ 2.30നായിരുന്നു അപകടം.
ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താര് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ജോര്‍ജും ശ്യാമും മരിച്ചിരുന്നു.
Discussion about this post