തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന നിബന്ധനയില്ലാതെ 18 വയസ് തികഞ്ഞ എല്ലാവര്ക്കും വാക്സിന് കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു. ആവശ്യമായ വാക്സിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നിബന്ധനകള്‍ എടുത്ത് കളഞ്ഞ് എല്ലാവര്ക്കും വാക്സിന് എളുപ്പം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്
ഡിസംബറോടെ എല്ലാവര്ക്കും വാക്സിന് എത്തിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശത്തിന്റെ ഭാഗമായി വാക്സിന് വിതരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്
Discussion about this post