Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍”; കെ.സുരേന്ദ്രന്‍

by Brave India Desk
Jun 28, 2021, 02:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളാ പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയവത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സ്ഥാനം ഒഴിയുമ്പോൾ എങ്കിലും സത്യം പറഞ്ഞതിന് ഡി ജി പിയെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്നും റിക്രൂട്ട്‌മെന്റ് ഉണ്ടെന്നും ബിജെപി തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നതാണ്. വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ അത് സംസ്ഥാന ആഭ്യന്തരവകുപ്പ് ഗൗരവത്തില്‍ എടുത്തില്ല. സംസ്ഥാനത്ത ലൗജിഹാദ് ഇല്ലെന്നും ഐഎസ് നേതൃത്വത്തിലല്ല ഇത് നടക്കുന്നതെന്നുമുളള രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം.”.സുരേന്ദ്രന്‍ പറഞ്ഞു.

Stories you may like

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

”തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യവും സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തനവുമുണ്ട്. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തെ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. മതഭീകരവാദ സംഘടനകള്‍ക്ക് പോലീസിന്റെ ഇമെയില്‍ ചോര്‍ത്തികൊടുത്തുവെന്ന ഭീകരമായ കണ്ടെത്തലുകളാണ് ഇയാള്‍ക്കെതിരേ ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ നടപടിക്ക് വിധേയമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആ സബ് ഇന്‍സ്‌പെക്ടറെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.

പത്തനാപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കും മറ്റും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്റലിജന്‍സ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി. കൊല്ലത്തുളള ഒരു ഡിവൈഎസ്പി ഭീകരപ്രവര്‍ത്തകരെ സഹായിച്ചു എന്ന് ആരോപിക്കപ്പെട്ടു. കേരള പോലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സംസ്ഥാനത്തെ പോലീസ് സേനയില് ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണ്. സ്‌പെഷ്യല്‍ പോലീസിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ക്രൈംബ്രാഞ്ചിലുമടക്കം അത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാന്യത ലഭിക്കപ്പെടുന്നു. ആരാണിതിന് പിന്നിലെന്ന് അന്വേഷിക്കണം”- സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

സംസ്ഥാനത്തെ പല സര്‍വകലാശാലകളിലും ഐഎസിന് വേണ്ടിയുളള പ്രവര്‍ത്തനത്തിനായി വിദേശ വിദ്യാര്‍ഥികള്‍ കടന്നുവരുന്നുണ്ട് എന്നും സുരേന്ദ്രന്‍ പറയുന്നു. സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികള്‍ കുടിയേറുകയാണ്. കേരള സര്‍വകലാശാലയിലേക്ക് മാത്രം 1042 വിദ്യാര്‍ഥികളാണ് പ്രവേശനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അസ്വാഭാവികമായ പ്രവേശനമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും എടുക്കാന്‍ പോകുന്ന നടപടിയെന്താണ്. സ്ലീപ്പിങ് സെല്ലുകളെ കണ്ടില്ലെന്ന് നടിക്കുകയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഐഎസിനെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊട്ടേഷന്‍ സംഘങ്ങളെ ഒളിപ്പിക്കാന്‍ സി പി എം ശ്രമം നടത്തുകയാണ്. എ കെ ജി സെന്‍ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്‍ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Tags: k surendran bjp
Share24TweetSendShare

Latest stories from this section

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

Discussion about this post

Latest News

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

വറ്റാത്ത ഉറവയായി പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നത് എങ്ങനെ? ഭൂമിയിലെ ഈ അത്ഭുതപ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം!

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

രാവിലെ ഉണരുമ്പോൾ പുല്ലിലും ഇലകളിലും വെള്ളത്തുള്ളികൾ! ഈ മാന്ത്രികതയ്ക്ക് പിന്നിലെ ശാസ്ത്രം അറിയാമോ?

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies