മുംബൈ: ഭാരത സര്‍ക്കാര്‍ രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് പ്രതിവര്‍ഷം നല്കുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്, വനിതാ താരം മിതാലി രാജ് എന്നിവരെ ബിസിസിഐ ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിനായി കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന് എന്നിവരുടെ പേരുകളും നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ 21വരെയായിരുന്നു ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. എന്നാല്‍ പിന്നീട് ഇത് നീട്ടുകയായിരുന്നു. അശ്വിനും മിതാലിയും ഏറെ നാളുകളായി ക്രിക്കറ്റില്‍ രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം നടത്തുന്നവരാണ്.
Discussion about this post