കൊച്ചി : കോവിഡ് രണ്ടാം തരംഗത്തോട് അനുബന്ധമായുള്ള ലോക്ഡൌൺ മൂലം നിര്‍ത്തിവെച്ച കൊച്ചി മെട്രോ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തുടക്കത്തില്‍ 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസുണ്ടാവുക. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹിചര്യത്തില്‍ മെട്രോ സര്‍വീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കെഎംആര്‍എല്ലിനെ സമീപിച്ചിരുന്നു.











