ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലിൽ ഒരു സൈനികൻ മരിച്ചു. രാജ്പോരയിലെ ഹാൻജാൻ ഗ്രാമത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ സൈന്യത്തിന്റെ പിടിയിലായതായി റിപ്പോർട്ടുണ്ട്.
അതേസമയം ജമ്മുവിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. രാജ്യാന്തര അതിർത്തിക്കടുത്ത് അർണിയ സെക്ടറിലാണ് പുലർച്ചെ 4 .25 ഓടെ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ സൈന്യം ഡ്രോണിന് നേരെ വെടിയുതിർത്തു. ഇതിനു പിന്നാലെ ഡ്രോൺ അപ്രത്യക്ഷമായി.
പാക്കിസ്ഥാൻ നിരീക്ഷണത്തിനുപയോഗിക്കുന്ന ഡ്രോണാണ് അതിർത്തിയിൽ കണ്ടതെന്ന് ബി എസ് എഫ് അറിയിച്ചു. തുടർച്ചയായി ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Discussion about this post