ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് മോദി: ‘ഇന്ത്യയുമായി സഖ്യമുണ്ടാക്കാന്‍ ലോകരാജ്യങ്ങള്‍ മത്സരിക്കുന്നു’

Stories you may like

49132325.cmsസാന്‍ ഹോസെ :  രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നും മരിക്കാന്‍ പോലും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സാപ് സെന്ററിലെത്തിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം.
ഭഗത് സിംഗിന്റെ ജന്മദിനം ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ഭഗത് സിങിന്റെ വലിയ ത്യാഗം ഇന്ത്യക്കാര്‍ എന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭഗത് സിങ്ങിന്റെ ജന്മദിനം ഓര്‍മിപ്പിച്ച് പ്രസംഗം തുടങ്ങിയ മോദി കഴിഞ്ഞ പതിനാറുമാസമായി തനിക്കെതിരെ യാതൊരു അഴിമതിയാരോപണം പോലും ഇല്ലെന്നും വ്യക്തമാക്കി. പക്ഷേ മറുവശത്താകട്ടെ മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കിയ കഥകളാണ് ഏറെയുളളതെന്നും നെഹ്‌റു കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.. ‘ ഇന്ന്  ഞാന്‍ നിങ്ങള്‍ക്ക് മധ്യത്തിലാണ്. എനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.’ തനിക്കു വേണ്ടി ഉയരുന്ന ആര്‍പ്പുവിളികള്‍ക്കിടയില്‍ മോദി അവരോട് പറഞ്ഞു.ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് ലോക രാജ്യങ്ങള്‍ മത്സരമാണെന്നും,നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിതെന്നും  മോദി പറഞ്ഞു.ഇരുപത്തിയോന്ന്നം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും അദ്ദേഹം പറഞ്ഞു.ഇടനിലക്കാരെ ഉള്‍പ്പെടുത്തില്ല അഴിമതിയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 65 ശതമാനത്തോളം ജനങ്ങളും 35 വയസിന് താഴെയുള്ളവരാണെന്ന് മോദി പറഞ്ഞു. ഈ യുവശക്തിയിലൂടെ ഇന്ത്യയ്‌ക്ക് സാധിക്കാനാകാത്തതായി ഒന്നുമില്ല. ഇന്ത്യ മുന്നേറ്റത്തിന്റെ പാതയിലാണ്. നിരവധിയാളുകള്‍ ദാരിദ്ര്യവും മറ്റു പ്രശ്നങ്ങളും നേരിടുമ്പോള്‍ എങ്ങനെയാണ് ഒരു രാജ്യത്തിന് മുന്നേറാനാകുകയെന്ന് സംശയമുന്നയിക്കുന്നവരുണ്ടാകാം. എന്നാല്‍ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പണ്ടുകാലങ്ങളില്‍ ഇന്ത്യയുടെ മുഖമുദ്ര ഉപനിഷത്തുകളായിരുന്നു. എന്നാല്‍ ഇന്ന് അത് ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നു.

ലോകം നേരിടുന്ന രണ്ടു വലിയ വെല്ലുവിളികള്‍ തീവ്രവാദവും ആഗോളതാപനവും ആണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് താന്‍ ലോക നേതാക്കള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. തീവ്രവാദികളും മാനവപക്ഷവാദികളെയും വേര്‍തിരിച്ചു കാണണം. തുടക്കത്തില്‍ തീവ്രവാദത്തെ ലഘൂകരിച്ചുകണ്ട അമേരിക്ക അതിന്റെ വിപത്ത് മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇവിടുത്തെ ജീവനക്കാര്‍ക്ക് ഇതേക്കുറിച്ച് അവബോധം നല്‍കുന്നതിനുള്ള ക്ലാസുകളും നല്‍കുന്നുണ്ട്. അഹിംസ എന്ന സന്ദേശം ലോകത്തിനുനല്‍കിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

നൂറു കണക്കിന് ഇന്ത്യക്കാരാണ് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ സാപ് സെന്ററില്‍ എത്തിയത്.

ഇന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുചര്‍ച്ചയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിനുശേഷം നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. അധികാരത്തില്‍ എത്തിയതിനുശേഷം ഒബാമയുമായി മോദി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്.

Latest stories from this section

Next Post

Discussion about this post

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist