ഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി 100 മീറ്റര്‍ ബാക്സ്ട്രോക്ക് വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി മന്ന പട്ടേല്‍. 21 കാരിയായ മന്ന പട്ടേല്‍ ഗുജറാത്തില്‍ നിന്നുള്ള നീന്തല്‍ താരമാണ്.
യൂണിവേഴ്സിറ്റി ക്വാട്ടയിലൂടെയാണ് താരം ഒളിമ്പിക് യോഗ്യത നേടിയതെന്നു ഇന്ത്യന്‍ സ്വിമിംഗ് അസോസിയേഷന് അറിയിച്ചു.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ വനിത നീന്തല്‍ താരമാണ് മന്ന പട്ടേല്‍. മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരവും.
നേരത്തെ മലയാളി നീന്തല്‍ താരം സാജന് പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ ഫ്ലെ വിഭാഗത്തിലും ശ്രീഹരി നടരാജ് 100 മീറ്റര്‍ ബാക്സ്ട്രോക്ക് വിഭാഗത്തിലും ഒളിമ്പിക് യോഗ്യത നേടിയിരുന്നു.
Discussion about this post