സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷ് എംഎല്‍എക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി. പാലക്കാട് നിന്നും സഹായം അഭ്യര്‍ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎല്‍എ കയര്‍ത്തു സംസാരിക്കുന്നത്.
കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post