തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകാൻ ഉത്തരവ്. 18 മുതൽ 23 വയസ്സു വരെയുള്ള വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്.
വിദേശരാജ്യങ്ങളിലേക്കു പഠനത്തിനായി പോകേണ്ട വിദ്യാർഥികൾക്കും ആനുകൂല്യം ലഭിക്കും. എത്രയും വേഗം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി കോളേജുകൾ തുറക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
അതേസമയം സംസ്ഥാനത്തെ കോളേജുകൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്. സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഇതു വരെ തീരുമാനമായിട്ടില്ല.
Discussion about this post