പത്തനാപുരം: നഗരത്തില് പ്രവര്ത്തിക്കുന്ന തറയില് ഫിനാന്സ് തട്ടിപ്പില് നിക്ഷേപകര്ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി പരാതി. കൊല്ലം, പത്തനംതിട്ട ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില് രജിസ്റ്റര് ചെയ്ത പരാതികള് പ്രകാരം 30 കോടിയിലധികം രൂപ നിക്ഷേപകര്ക്ക് നഷ്ടമായതായാണ് പ്രാഥമികനിഗമനം. നിലവില് മുപ്പത്തഞ്ചോളം നിക്ഷേപകര് പത്തനാപുരം പൊലീസില് പരാതി നല്കിയിട്ടുണ്ട്.
ഫിനാന്സ് ഉടമയുമായ സജി സാം, ഭാര്യ റാണി എന്നിവരെ പ്രതി ചേര്ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സജി സാം പൊലീസില് കീഴടങ്ങിയിരുന്നു. അറസ്റ്റിലായ സജി സാമിനെ കഴിഞ്ഞദിവസം പത്തനാപുരം പൊലീസ് കസ്റ്റഡിയില് വാങ്ങി തെളിവെടുപ്പ് നടത്തി. പലിശ ഉള്AMപ്പെടെ കഴിഞ്ഞ ജനുവരി വരെ നിക്ഷേപകര്ക്ക് ലഭിച്ചിരുന്നു. ഫെബ്രുവരി മാസത്തെ പലിശ മുടങ്ങിയപ്പോള് 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള് പത്തനംതിട്ട പൊലീസ് സ്റ്റേഷനില് പരാതി നല്കുകയായിരുന്നു. തുടര്ന്നാണ് ബ്രാഞ്ചുകള് ഓരോന്ന് പൂട്ടാന് തുടങ്ങിയത്.
പണയ ഉരുപ്പടികള് തിരികെ നല്കുന്നതിനായി പൊലീസ് നിര്ദേശപ്രകാരം പത്തനാപുരം ബ്രാഞ്ച് പ്രവര്ത്തിക്കുന്നുണ്ട്. തെളിവെടുപ്പിനുശേഷം അന്വേഷണസംഘം കോടതിയില് റിപ്പോര്ട്ട് നല്കി.
Discussion about this post