ആലപ്പുഴ : പി.പി.ചിത്തരഞ്ജൻ എം എൽ എയ്ക്കു വധഭീഷണിയുമായി തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകിയിട്ടുണ്ട്.
എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്കു മുന്നിൽ വയ്ക്കുമെന്നും, കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണിയുണ്ട്. 9 ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു.
തലശേരി എംഎൽഎ എ.എൻ.ഷംസീറിനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും ഇതേ അവസ്ഥയുണ്ടാകുമെന്നു കത്തിൽ ഭീഷണിയുണ്ട്. ബെന്നി മാർട്ടിൻ, മൂവാറ്റുപുഴ എന്നു കത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്.
Discussion about this post