വടക്കഞ്ചേരി: ദേശീയ പാതയില്‍ വടക്കാഞ്ചേരി ടൗണിന് സമീപം ചെടികള്‍ കയറ്റി പോകുന്ന ലോറിയില്‍നിന്ന് കഞ്ചാവ് പിടികൂടി. വടക്കാഞ്ചേരി ടൗണിന് സമീപം റോയല്‍ ജങ്ഷന് ഭാഗത്ത് സര്‍വിസ് റോഡ് വഴി ചെടികള്കയറ്റി പോയിരുന്ന ലോറി തടഞ്ഞ് എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 51 കിലോ തൂക്കമുള്ള കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്.
ചാലക്കുടി മുരിങ്ങൂര്‍ ആറ്റപ്പാടം സുനു ആന്റണി (28), വയനാട് സുല്‍ത്താന്‍ ബത്തേരി പാടിചിറ ദേവര്ഗദ സ്വദേശി നിഖില്‍ ഉലഹന്നാന് (28) എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇവരേയും കഞ്ചാവും വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിലാണ് ലോറി തടഞ്ഞ് പരിശോധന നടത്തിയത്.
സ്ക്വാഡ് മേധാവി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, സി.ഐ ജി. കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്. മുകേഷ്കുമാര്‍, എസ്. മധുസൂദനന് നായര്‍, സി. സെന്തില്‍ കുമാര്‍, പ്രിവന്റിവ് ഓഫിസര്‍ മുസ്തഫ ചോലയില്‍, സി.ഇ.ഒ മാരായ വിശാഖ്, പി. സുബിന്, എസ്. ഷംനാദ്, ആര്. രാജേഷ്, എം.എം. അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സി.എന്‍. അഖില്‍, മുഹമ്മദ് അലി, ഡ്രൈവര്‍ രാജീവ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂര്‍ എക്സൈസ് സി.ഐക്ക് കൈമാറി.
Discussion about this post