മാരക്കാന: കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീന ഒരു ഗോളിന് വിജയിച്ചു. മത്സരത്തിന്റെ 22ആം മിനിറ്റിൽ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോൾ നേടിയത്. റോഡ്രിഡോ ഡി പോള്ളിൽ നിന്നും പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിയെയും ഗോൾ കീപ്പർ എഡേഴ്സനെയും കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. കളി പരുക്കനായതോടെ ഫൗളുകളും പിറന്നു. എന്നാൽ അർജന്റീനക്ക് തന്നെയായിരുന്നു മത്സരത്തിൽ മുൻതൂക്കം.
ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്രസീൽ പരാജയപ്പെട്ടപ്പോൾ മെസിയും ഡി മരിയയും ബ്രസീൽ ഗോൾ മുഖത്ത് ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. . 88ആം മിനിട്ടിൽ ഗോളെന്ന് തോന്നിച്ച ഒരവസരം മെസിക്ക് നഷ്ടമാകുകയും ചെയ്തു.
Discussion about this post