കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനക്കും ആരാധകർക്കും ആശംസകളുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആഹ്ളാദം പങ്കു വെച്ചത്.
‘സ്വപ്നം ജയിച്ച് അർജൻ്റീന
കാലം കാത്തു വച്ച ദിനം ഇതായിരുന്നു. ഫുട്ബോളിൻ്റെ മിശിഹയോട് കാലം കരുണ കാണിച്ച ദിവസം . ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസി ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിട്ടിരിക്കുന്നു.
28 വർഷങ്ങൾക്കു ശേഷം അർജൻ്റീന ഒരു കിരീടം സ്വന്തമാക്കിയിരിക്കുന്നു, 84 വർഷത്തിനു ശേഷം ഒരു പ്രധാന ടൂർണമെൻറിൻ്റെ ഫൈനലിൽ ബ്രസീലിനെ തോൽപ്പിക്കുന്നു.. അങ്ങനെ അർജൻ്റീന മോഹിച്ചിരുന്ന നിരവധി കാര്യങ്ങൾ ഒരു ചാംപ്യൻഷിപ്പിൽ സംഭവിച്ചിരിക്കുകയാണ്.
ഈ കിരീടം അവരുടെ അഭിമാനത്തെയും ആവേശത്തെയും ഉയർത്തുന്നതാണ്.
ഇനി ലോകകപ്പിലേക്ക് മെസിയും സ്കലോണിയും ശ്രദ്ധയൂന്നുകയാണ്
വാമോസ് അർജൻ്റീന‘; സന്ദീപ് വാര്യർ കുറിച്ചു.
https://www.facebook.com/Sandeepvarierbjp/posts/5788336397874745












