ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗര്‍, അനന്ത്നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ്. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധനയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതും ഓണ്‍ലൈന്‍ വഴി മതമൗലികവാദവല്‍ക്കരണം നടക്കുന്നതും സംബന്ധിച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പരിശോധനയിൽ ഐഎഎസിന്റെ ഒരു ചെറിയ ഘടകത്തെയും കണ്ടെത്തി. ഇതില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്ക് മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിലെ ഇസ്ലാമിക തീവ്രവാദസംഘടനകളുമായി ബന്ധമുള്ളതായും കണ്ടെത്തി.
ഇന്ത്യയില്‍ വ്യാപകമായ തോതില്‍ തീവ്രമതമൗലികവാദവല്ക്കരണം നടക്കുന്നതായി പരാതിപ്പെട്ടുള്ള കേസിനെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ഐഎയ്ക്കൊപ്പം ജമ്മു കശ്മീര്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും (റിസര്‍ച്ച് അനാലിസിസ് വിങ്) സംയുക്തമായാണ് വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.
Discussion about this post