തിരുവനന്തപുരം: സിക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് സംസ്ഥാനസർക്കാരിന് കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. രോഗ ലക്ഷണം ഉള്ള ഗര്‍ഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.
നിലവിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം 15 പേര്‍ക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
Discussion about this post