ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ഇടിമിന്നലിൽ 68 പേർ മരിച്ചു. ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തർ പ്രദേശിൽ മാത്രം 41 പേരാണ് മരിച്ചത്.
രാജസ്ഥാനിൽ 20 പേർ മരിച്ചപ്പോൾ മധ്യപ്രദേശിൽ 7 പേർക്കാണ് ജീവൻ നഷ്ടമായത്. ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ സെൽഫി എടുക്കാൻ കയറിയവരാണ് മരിച്ചവരിൽ 11 പേർ. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി വന്നവരാണ് ദുരന്തത്തിനിരയായത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഞായറാഴ്ചയാണ് ജയ്പൂര്‍, ധോല്‍പൂര്‍, കോട്ട ജില്ലകളിലെത്തിയത്. ഗാസിപൂര്‍, ഫിറോസാബാദ്, ബല്ലിയ ജില്ലകളില്‍ മുങ്ങി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.







