ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ കമാൻഡർ ഇജാസ് അബു ഹുറൈരിയും രണ്ട് ഇന്ത്യൻ ഭീകരവാദികളുമാണ് കൊല്ലപ്പെട്ടത്.
ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
മേഖലയിൽ ഇപ്പോഴും ശക്തമായ ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
Discussion about this post