ഇസ്ലാമാബാദ്: ചൈനീസ് എഞ്ചിനീയർമാരെയും പാകിസ്ഥാൻ സൈനികരെയും കയറ്റിയ ബസിന് നേരെ ഭീകരാക്രമണം. സ്ഫോടനത്തിൽ ഒമ്പത് ചൈനീസ് പൗരൻമാർ ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വടക്കൻ പാകിസ്താനിലെ ഉൾപ്രദേശത്താണ് സംഭവം.
മുപ്പതോളം എഞ്ചിനീയർമാരും ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. മൃതദേഹങ്ങളെയും ഗ്രാമീണ ആരോഗ്യ കേന്ദ്രമായ ദാസുവിലേക്ക് മാറ്റി. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പാക് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ചവരിൽ ചൈനീസ് പൗരൻമാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉൾപ്പെടുന്നു. നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപ്പർ കോഹിസ്താനിലെ ഡാം നിർമാണ സ്ഥലത്തേക്ക് എൻജിനീയർമാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ഹസാര മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഡാം നിർമിക്കുന്നത്.
നേരത്തെ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്താൻ സൈന്യത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. പാകിസ്താൻ സൈന്യത്തിന് നേരെയുള്ള ഈ ആക്രമണം നടന്നത് ഹാംഗുവിലാണ്. ഈ ആക്രമണത്തിൽ പാകിസ്താൻ ആർമിയിലെ ക്യാപ്റ്റൻ അബ്ദുൾ ബാസിത് ഉൾപ്പെടെ 12 സൈനികർ കൊല്ലപ്പെടുകയും 15 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരർ സൈനികരെ ബന്ദികളാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
നേരത്തെ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കുർറാമിലാണ് തീവ്രവാദികൾ പാകിസ്താൻ സൈന്യത്തെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ 11 സൈനികർ മരിച്ചു. അതേസമയം, ഈ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സൈനികരെയും തട്ടിക്കൊണ്ടുപോയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഈ ആക്രമണത്തിന് പിന്നിൽ തെഹ്രീക് ഇ താലിബാൻ പാകിസ്താനാണെന്ന് കരുതപ്പെടുന്നു.
ഖുറാം പ്രദേശത്തെ ടിടിപി ഭീകരർക്കെതിരെ പാകിസ്താൻ സൈന്യം തിരിച്ചടിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റമുട്ടിലിനിടെ പതിയിരുന്ന് തീവ്രവാദികൾ സൈനികരെ ആക്രമിച്ചത്. ഓപ്പറേഷന് നേതൃത്വം നൽകിയ ക്യാപ്റ്റൻ അബ്ദുൽ ബാസിത് ഖാനും ഈ ആക്രമണത്തിൽ മരിച്ചു. ബാസിത്.
കനത്ത വെടിവയ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിനെ (ഐഎസ്പിആർ) ഉദ്ധരിച്ച് പാകിസ്താൻ വാർത്താ ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ആർമിയുടെ മാധ്യമ വിഭാഗമാണ് ഐഎസ്പിആർ
Discussion about this post