തൃശൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് എത്തി നിൽക്കുന്നത് സിപിഎം നേതാക്കളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിൽ നിന്നും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കമാണ് കൊടകര കവർച്ചാ കേസിൽ തന്നെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കവർച്ചാകേസിൽ പാർട്ടിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പരാതിക്കാരന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം അപൂർവ്വമാണ്. പോലീസിന്റേത് യജമാനന്മാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വം പോലീസിനെ ഉപയോഗിച്ച് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു. മൊഴിയെടുക്കാനായി തൃശൂർ പോലീസ് ക്ലബ്ബിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ മൂന്നാം തീയതി പുലർച്ചെയാണ് കൊടകര മേൽപ്പാലത്തിന് സമീപത്ത് നിന്നും പണമടങ്ങിയ കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മൂന്നരക്കോടി രൂപയാണ് കവർന്നത്. കേസിൽ സിപിഎം പ്രവർത്തകരുൾപ്പെടെ 23ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post