പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5.00 മണിക്കാണ് നട തുറക്കുക. നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. പ്രതിദിനം 5000 ഭക്തർക്ക് ദർശനം നടത്താം. ദർശനത്തിനെത്തുന്ന ഭക്തർ 48 മണിക്കൂറിന് മുൻപെടുത്ത കൊവിഡ് നെഗറ്റീവ് ആർടി- പിസിആർ സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈയിൽ കരുതണം.പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനാനുമതി.
അതേസമയം കേരളത്തിൽ കൊവിഡ് ബാധ ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,773 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അകെ 15,025 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ ഉള്ളത് കേരളത്തിലാണ്.
Discussion about this post