ലഖ്നൗ: ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ. സമാജ് വാദി പാർട്ടിയുടെ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ആഗ്രയിൽ ബിജെപി സർക്കാരിനെതിരെ നടന്ന റാലിക്കിടെയായിരുന്നു സംഭവം.
आज आगरा में समाजवादी पार्टी के शहर अध्यक्ष वाजिद निसार के नेतृत्व में भाजपा के खिलाफ निकाली गई रैली में पाकिस्तान जिंदाबाद के नारे लगाए गए।
क्या समाजवादी पार्टी पाकिस्तान से संचालित हो रही है? pic.twitter.com/SBiecYZEnT— BJP Uttar Pradesh (@BJP4UP) July 15, 2021
സമാജ് വാദി പാർട്ടി നേതാവ് വാജിദ് നിസാർ നേതൃത്വം നൽകിയ റാലിയിലാണ് ‘അഖിലേഷ് യാദവ് സിന്ദാബാദ്, പാകിസ്ഥാൻ സിന്ദാബാദ്‘ എന്ന മുദ്രാവക്യം ഉയർന്നത്. സംഭവത്തിന്റെ വീഡിയോ ബിജെപി പുറത്തു വിട്ടു. സമാജ് വാദി പാർട്ടിയുടെ നിയന്ത്രണം പാകിസ്ഥാനിലാണോ എന്ന് ബിജെപി ചോദിച്ചു.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു. വീഡിയോ പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.








