തിരുവനന്തപുരം: ചെങ്ങറയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്രിനു മുന്നിൽ സമരം നടത്തുന്നവർ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.
ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതൻ പാറ്റൂർ, പ്രവർത്തകരായ പ്രകാശ്, കേശവൻ എന്നിവരാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പ് മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാഭീഷണി മുഴക്കിയത്.
ജില്ലാകള്ക്ടര് ബിജു പ്രഭാകര്‍ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി. ഭൂമി നല്കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്കി. 761 ദിവസമായി ചെങ്ങറ സമരക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്.
Discussion about this post