ഇറാഖിലെ ബാഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. അറുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കന്‍ സദര്‍ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ തിരക്കനുഭവപ്പെട്ടിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് കൊല്ലപ്പെട്ടവര്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Discussion about this post