മുംബൈ: നീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര പൊലീസ് കസ്റ്റഡിയില്‍. ജൂലൈ 23വരെയാണ് രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ചൊവ്വാഴ്ച കുന്ദ്രയെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്ത്യയിലേക്ക് നീലചിത്രങ്ങള്‍ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബൈ പൊലീസ് പറഞ്ഞു.
നീല ചിത്രങ്ങള്‍ നിര്‍മിക്കുകയും വന്‍തുകക്ക് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ വിതരണം ചെയ്തുവരികയുമായിരുന്നു ഇവരുടെ രീതി. രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസിന് ലണ്ടന്‍ കമ്പനിയായ കെന്‍ റിനുമായി ബന്ധമുണ്ടായിരുന്നു. നീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ആപ്പിന്റെ ഉടമകളാണ് കെന്‍ റിന്.
കമ്പനി ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നീല ചിത്ര നിര്‍മാണം, ആപ്പിന്റെ പ്രവര്‍ത്തനം, അക്കൗണ്ടിങ് തുടങ്ങിയവ വിയാന്‍ ഇന്‍ഡസ്ട്രീസ് വഴിയാണെന്ന് ജോയിന്റ് കമീഷണര്‍ മിലിന്ദ് ബരാംബെ പറയുന്നു.
Discussion about this post