ചെന്നൈ: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചെന്നൈയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസിന്റെ പരിശോധനയിലാണ് പിടിയിലായത്.
40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Discussion about this post